മുംബൈ- കേരളത്തില്‍ അതിതീവ്രമഴയും പ്രളയവും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെത്തിയ സൗദി പൗരന്മാര്‍ക്ക് കോണ്‍സുലേറ്റ് ജാഗ്രതാ നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതുവരെ താമസ സ്ഥലങ്ങളില്‍തന്നെ തങ്ങണമെന്നാണ് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.