ഇസ്താംബൂള്‍- തുര്‍ക്കിയില്‍ ആയുധ ഡിപ്പോയില്‍ സ്‌ഫോടന പരമ്പര. സിറിയന്‍ അതിര്‍ത്തിയിലുള്ള ഹതായ് പ്രവിശ്യയിലെ ആയുധ സംഭരണ ശാലയിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ സ്‌ഫോടനങ്ങളുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സമീപത്തെ വീടുകളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. റെയ്ഹാനില്‍ പട്ടത്തിലെ ആയുധ ഡിപ്പോയിലുണ്ടായ സ്‌ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല.