ന്യൂദല്‍ഹി- പാക്കിസ്ഥാന്‍ ഉയര്‍ത്തുന്ന ഭീഷണക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി കരസേന. അവര്‍ വന്ന് താഴ് വരയിലെ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചുനോക്കെട്ടെയുന്നും അവരെ ഉന്മൂലനം ചെയ്യുമെന്നും ചിനാര്‍ കോര്‍പസ് കമാന്‍ഡര്‍ ലഫ്. ജനറല്‍ കെ.എസ്. ധില്ലന്‍ പറഞ്ഞു.
കശ്മീരിലെ ജനങ്ങളെ അടിച്ചമര്‍ത്തുന്നത് തുടര്‍ന്നാല്‍ പുല്‍വാമ പോലുള്ള ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.