തേസ്പുര്‍- ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയി പോര്‍വിമാനം അസമില്‍ തേസ്പൂരിനു സമീപം പാടത്ത് തകര്‍ന്നുവീണു. വിമാനത്തില്‍നിന്ന് തെറിച്ചുവീണ രണ്ടു പൈലറ്റുമാരും രക്ഷപ്പെട്ടതായി പ്രതിരോധ വക്താവ് ലഫ്. കേണല്‍ ഹര്‍ഷ് വര്‍ധന്‍ പാണ്ഡെ പറഞ്ഞു. ഒരു പൈലറ്റിന് കാലിന് ചെറിയ പരിക്കുണ്ട്.
പതിവ് പരിശീലനത്തിലേര്‍പ്പെട്ട എസ് യു-30 എം.കെ.ഐ പോര്‍വിമാനം വ്യാഴം രാത്രി എട്ടരയോടെയാണ് മിലന്‍പുര്‍ പ്രദേശത്ത് തകര്‍ന്ന് വീണ് കത്തിയത്. ഗ്രാമീണരെത്തിയാണ് പൈലറ്റുമാരെ തേസ്പൂരിലെ ആര്‍മി ബേസ് ആശുപത്രിയില്‍ എത്തിച്ചത്.