ലക്‌നൗ- ഉത്തർപ്രദേശിൽ പന്ത്രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകനെയും സുഹൃത്തുക്കളെയും പോലീസ് പിടികൂടി. രണ്ടു മാസത്തോളം പീഡനത്തിനിരയാക്കിയ ശേഷമാണു അധ്യാപകനെയും സുഹൃത്തക്കളെയും പോലീസ് പിടികൂടിയത്. വിദ്യാർത്ഥിനിയുടെ പിതാവിന്റെ പരാതിയെ തുടർന്നാണ് പോലീസ് ഇവരെ പിടികൂടിയത്. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികൾ തുടർ നടപടികൾ നേരിടുകയാണ്. മീറത്തിലെ ഒരു സ്‌കൂളിലെ വിദ്യാര്ഥിനിയാണ് അധ്യാപകന്റെ പീഡനത്തിനിരയായത്. മെഡിക്കൽ പരിശോധനക്കായി വിദ്യാർത്ഥിനി വിസമ്മതിച്ചിരിക്കുകയാണ്. ഇതേ തുടർന്ന് സംഭവത്തിലെ നിജസ്ഥിതി പുറത്തു കൊണ്ട് വരാൻ വിഷമിക്കുകയാണെന്നു പോലീസ് പറഞ്ഞു.
വിദ്യാർത്ഥിനിയുടെ പിതാവ് ട്യൂഷന്‍ നൽകണമെന്നാവശ്യപ്പെട്ട് അധ്യാപകനെ സമീപിച്ചിരുന്നു. തുടർന്ന് സ്‌കൂൾ വിട്ട ശേഷം അധ്യാപകൻ വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി ട്യൂഷന്‍ ആരംഭിക്കുകയും ചെയ്‌തു. ഇതിനിടെ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടിൽ ആരും ഇല്ലാത്ത ദിവസം വിദ്യാർത്ഥിനിയെ പീഡിപ്പിക്കായിരുന്നു. തുടർന്ന് രണ്ടു മാസക്കാലയമായി അധ്യാപകനും സുഹൃത്തക്കളും വിദ്യാർത്ഥിനി പീഡിപ്പിച്ചു വരികയായിരുന്നുവെന്നു പിതാവ് നൽകിയ പരാതിയിൽ പറഞ്ഞു.