ഇസ്ലാമാബാദ്- കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുമായി സൈനിക നടപടി ആലോചിക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്ത് കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതുല്‍ പിടിമുറുക്കിയതോടെ ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായിരിക്കയാണ്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തരം താഴ്ത്തുകയും വ്യാപാര ബന്ധം അവസാനിപ്പിക്കുകയും ചെയ്ത പാക്കിസ്ഥാന്‍ വ്യോമ പാതയും അടച്ചിരിക്കയാണ്.
സൈനിക പരിഹാരത്തിനു പകരം നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയ, നയതന്ത്ര, നിയമ മാര്‍ഗങ്ങളാണ് പാക്കിസ്ഥാന്‍ അവലംഭിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഇസ്ലാബാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.