ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് വൈകിട്ട് നാലിന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഓൾ ഇന്ത്യ റേഡിയോ വഴിയായിരിക്കും മോഡിയുടെ പ്രസംഗം. ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന പദവി എടുത്തുകളഞ്ഞതിന്റെ പശ്ചാതലത്തിലാണ് മോഡിയുടെ പ്രസംഗം. മോഡി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് നേരത്തെ തന്നെ അറിയിപ്പുണ്ടായിരുന്നു.