മറ്റൊരപകടത്തിൽ അഞ്ചു യാത്രക്കാരും മരിച്ചു
ന്യൂദൽഹി- ഉത്തരാഖണ്ഡില്‍ സ്കൂൾ ബസ് മറിഞ്ഞു 9 സ്കൂൾ കുട്ടികൾ മരിച്ചു. ഒൻപത് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നു രാവിലെ തെഹരി ഗര്‍വാളിലെ കങ്‌സാലിയിലാണ് സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം ഉണ്ടായത്. വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ബസ് ചെങ്കുത്തായ പ്രദേശത്താണ് മറിഞ്ഞത്. പലതവണമറിഞ്ഞ ബസ് അപകടത്തില്‍ പൂർണ്ണമായും തകർന്നു.
കൂടാതെ, ബദ്രിനാഥ് ദേശീയപാതയിലുണ്ടായ മറ്റൊരു അപകടത്തില്‍ അഞ്ചുയാത്രക്കാര്‍ മരിച്ചു. ഇവിടെ അപകടത്തില്‍ മരിച്ചവരില്‍ മൂന്നുപേര്‍ കുട്ടികളാണ്. സംസ്ഥാനത്ത് ശക്തമായ മഴ പെയ്തുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടാവുന്നത്.