Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വയറ്റിൽനിന്നും കിട്ടിയത് ഒന്നും രണ്ടുമല്ല 111 ഇരുമ്പാണികൾ

തൃശൂർ - കലശലായ വയറു വേദനയുമായി എത്തിയ  രോഗിയുടെ  വയറ്റിൽ നിന്നും  ശസ്ത്രക്രിയ വഴി  111  ഇരുമ്പ്  ആണികൾ  പുറത്തെടുത്തു.   ചാവക്കാട്  മേത്തല സ്വദേശിയായ  49കാരന്റെ വയറ്റിൽ നിന്നുമാണ്  തൃശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ  സർജറി വിഭാഗത്തിലെ  ഡോക്ടർമാർ  അഞ്ച്  മണിക്കൂർ  നീണ്ടു  നിന്ന  ശസ്ത്രക്രിയയിലൂടെ  111 ആണികൾ പുറത്ത് എടുത്തത്.   മാനസിക  വിഭ്രാന്ത്രി കാട്ടുന്ന ഇയാൾ  കഴിഞ്ഞ  10 വർഷമായി  ഇരുമ്പ്  ആണി  കഴിക്കാറുണ്ടന്ന്  പറയുന്നു.  മാസങ്ങളായി  വേദന പ്രകടിപ്പിക്കുന്ന  ഇയാളെ  ബന്ധുക്കൾ  ആശുപത്രികളിൽ കാണിച്ചുവെങ്കിലും  വേദന സംഹരി  കൊടുത്ത്  തൽക്കാലം  പ്രശ്‌നം പരിഹരിക്കുകയാണ്  പതിവ.്  തുടർച്ചയായ വേദന വന്നതിനെ  തുടർന്ന് നടത്തിയ  സ്‌കാനിംഗിൽ ആണ്   എന്തോ  സാധനങ്ങൾ  വയറ്റിൽ കിടക്കുന്നതായി കണ്ടെത്തുന്നത്.  തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ  സർജറി വിഭാഗത്തിലെ   ഡോ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഡോ.പി.വി .സന്തോഷ്, ഡോ.സേതു, ഡോ.ആനന്ദൻ, ഡോ. സുനിൽകുമാർ എന്നിവർ അടങ്ങിയ  വിദഗദ സംഘം  അഞ്ച്  മണിക്കൂർ നേരം എടുത്താണ്  ആണികൾ പുറത്തുടുത്തത്.   ശസത്രക്രിയക്ക്  ശേഷം ഇയാൾ   അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.
 

Latest News