ന്യൂദൽഹി- കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുമാറ്റിയ കേന്ദ്ര സർക്കാർ നിലപാടിന് പിന്തുണയുമായി ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേന്ദ്ര നടപടിയെ പിന്തുണക്കുന്നുവെന്നും കശ്മീരിൽ സമാധാനവും പുരോഗതിയും വരുത്താൻ ഇടയാകട്ടെയെന്നുമായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ്. കേന്ദ്ര സർക്കാർ തീരുമാനത്തെ പിന്തുണച്ച കെജ്രിവാളിന്റെ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ദൽഹിയിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻകേന്ദ്രം അനുവദിക്കുന്നില്ലെന്ന് സ്ഥിരമായി പരാതി പറയുന്നതിനിടയിലാണ് കശ്മീരിനെയും കേന്ദ്ര ഭരണപ്രദേശമാക്കാനുള്ള കേന്ദ്ര തീരുമാനത്തെ പ്രകീർത്തിച്ച് കെജ്രിവാൾ എത്തിയത് എന്നതാണ് ശ്രദ്ധേയം.