ന്യൂദല്‍ഹി- ജമ്മു കശ്മീരിലേക്ക് 8000 അര്‍ധ സൈനികരെ കൂടി എത്തിക്കുന്നു ഉത്തര്‍പ്രദേശ്, ഒഡീഷ
,അസം തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിമാന മാര്‍ഗമാണ് സൈനികരെ കശ്മീരിലെത്തിക്കുന്നത്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയതിനു പിന്നാലെയാണ് കൂടുതല്‍ സൈനിക വിന്യാസം. താഴ്‌വരയില്‍ യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.
ജമ്മു കശ്മീരിനുണ്ടായിരുന്ന സ്വയംഭരണാവകാശം റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കുമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റിനെ അറിയിച്ചത്.