ശ്രീനഗര്‍- ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമായി ഇന്നെത്ത ദിവസം രേഖപ്പെടുത്തുമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു. ദ്വിരാഷ്ട്ര വാദം ഉപേക്ഷിച്ച് 1947 ല്‍ ഇന്ത്യയോടൊപ്പം നില്‍ക്കാന്‍ ജമ്മു കശ്മീര്‍ നേതൃത്വം കൈക്കൊണ്ട തീരുമാനം തിരിച്ചടിച്ചിരിക്കയാണ്.
ഭരണഘടനയുടെ അനുഛേദം 370 ഏകപക്ഷീയമായി പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ഇത് ഇന്ത്യയെ ജമ്മു കശ്മീരില്‍ അധിനിവേശ സേനയാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
കശ്മീരികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഇന്ത്യാ ഗവണ്‍മെന്റ് പൂര്‍ണമായും പരാജയപ്പെട്ടു.
വീട്ടു തടങ്കലിലാണെന്നും സന്ദര്‍ശകരെ അനുവദിക്കുന്നില്ലെന്നും ആശയവിനിമയം എപ്പോള്‍ നിലക്കുമെന്ന് പറയാനാകില്ലെന്നും മെഹ്ബൂബ മുഫ്ത് ട്വീറ്റ് ചെയ്തു.