കൊളംബോ- 1.7 കോടി രൂപയുടെ സ്വർണവുമായി ശ്രീലങ്കയിൽ ആറു ഇന്ടക്കാർ പിടിയിൽ. അനധികൃതമായി കടത്തുകയായിരുന്ന സ്വർണവുമായി ശ്രീലങ്കൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇവരെ ശ്രീലങ്കൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അധികൃതരുടെ നേതൃത്വത്തിൽ പിടികൂടിയത്. ടൂറിസം വിസയിലെത്തിയ രണ്ടു സംഘങ്ങളുടെ കൈവശമായി 2.43 കിലോ സ്വർണമാണ് കണ്ടെത്തിയത്. കാത്യുനായകെ വിമാനത്താവളത്തിലാണ് ആദ്യ സംഘത്തെ 1.06 കിലോഗ്രാം സ്വർണവുമായി നാലംഗ സംഘത്തെ പിടികൂടിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് 1.370 കിലോഗ്രാം സ്വർണവുമായി മറ്റു രണ്ടു പേരെയും പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ശ്രീലങ്കയ്യിൽ എത്തിയ സംഘം ഇന്ത്യയിലേക്ക് തിരികെ പോകുമ്പോഴായായിരുന്നു കസ്‌റ്റംസ് അധികൃതർ ഇവരെ പിടികൂടിയത്.