ന്യൂദല്‍ഹി- ഉന്നാവോ പെണ്‍കുട്ടി അപകടത്തില്‍ പെട്ട കേസില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ഉത്തര്‍ പ്രദേശ് എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാര്‍.
പെണ്‍കുട്ടിയും അഭിഭാഷകനും പൂര്‍ണമായും സുഖം പ്രാപിക്കാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയാണെന്നും സീതാപൂര്‍ ജയിലിനു പുറത്ത് സെംഗാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തിങ്കള്‍ ഉച്ചക്ക് 12.30 ന് തീസ് ഹസാരി കോടതിയില്‍ ഹാജരാക്കുന്നതിന് പ്രതിയെ സി.ബി.ഐ സംഘം ദല്‍ഹിക്ക് കൊണ്ടുവന്നു.