പട്‌ന- ബിഹാര്‍ തലസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നാരോപിച്ച് ബുദ്ധിമാന്ദ്യമുള്ള വൃദ്ധനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. രുപാസ്പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചുല്‍ഹൈചക്കില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ആറ് സ്ത്രീകളടക്കം 32 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് ആക്രമണമാരംഭിച്ചത്. ശാരീരിക അവശതകളും മാനസിക വൈകല്യവുമുള്ള വൃദ്ധന്റെ നിരപരാധിത്വം തെളിയിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട മര്‍ദനത്തിനൊടുവില്‍ വൃദ്ധന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. അഞ്ച് ദിവസത്തിനിടെ ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന അഞ്ച് സംഭവങ്ങള്‍ക്കാണ് ബിഹാര്‍ സാക്ഷ്യം വഹിച്ചത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന അഭ്യൂഹങ്ങളാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് പിന്നില്‍ നിയമം കൈയിലെടുക്കരുതെന്നും എന്തു സംഭവമുണ്ടായാലും പോലീസിനെ അറിയിക്കണമെന്നും ഡി.ജി.പ ഗുപ്‌തേശ്വര്‍ പാണ്ഡേ ജനങ്ങളോട് അഭ്യര്‍ഥിച്ചു.