Sorry, you need to enable JavaScript to visit this website.

ഓരോ ഇന്ത്യക്കാരനേയും നാണം കെടുത്തി യു.എസ് വനിത


പീഡനക്കേസില്‍ ശിക്ഷക്കപ്പെട്ടയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. ഇതെന്തു നീതിയെന്ന് ഇരയായ സ്ത്രീ


ന്യൂദല്‍ഹി- ബലാത്സംഗക്കേസില്‍ പ്രതിയുടെ ഏഴു വര്‍ഷത്തെ തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചതിനെതിരെ അമേരിക്കന്‍ യുവതി രൂക്ഷ പ്രതികരണവുമായി രംഗത്ത്. 2013 ല്‍ ദല്‍ഹിയില്‍ ഭര്‍ത്താവിനോടൊപ്പം വാടകക്ക് താമസിച്ചിരുന്ന അമേരിക്കന്‍ യുവതിയെ ഫഌറ്റുടമ രാജീവ് പന്‍വര്‍ പീഡിപ്പിച്ചെന്നാണ് കേസ്. വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച പ്രതിയെ 25,000 രൂപയുടെ സ്വന്തം ജാമ്യത്തില്‍ മോചിപ്പിക്കുകയായിരുന്നു.
ഇന്ത്യയില്‍ തനിക്ക് നീതി ലഭിച്ചില്ലെന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍വെച്ച് ഷൂട്ട് ചെയ്ത വിഡിയോയില്‍ യുവതി ആരോപിച്ചു.
കോടതി വിധിച്ച തുക ഡെപ്പോസിറ്റ് ചെയ്തതിനാലും അപ്പീലില്‍ വിധി പുറപ്പെടുവിക്കാന്‍ സമയമെടുക്കുന്നതിനാലും ജാമ്യം അനുവദിക്കുന്നുവെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
തന്നെ ഉപദ്രവിച്ച പ്രതി നല്‍കിയ അപ്പീലില്‍ ജാമ്യം അനുവദിച്ച കാര്യം കഴഞ്ഞ മാസമാണ് തന്നെ അറിയിച്ചതെന്ന് യു.എസ് വനിത വിഡിയോയില്‍ പറയുന്നു. കുറ്റം തെളിഞ്ഞ ശേഷം ശിക്ഷ വിധിച്ച ക്രിമിനലുകള്‍ക്ക് ജാമ്യം അനുവദിക്കുന്നത് എങ്ങനെയെന്ന് 2013 ല്‍ നടന്ന സംഭവം വിശദീകരിച്ചുകൊണ്ട് അവര്‍ ചോദിക്കുന്നു.
താന്‍ വിദേശത്താണെന്നും അറ്റോര്‍ണി ആരാണെന്നും ദല്‍ഹി ഹൈക്കോടതിയെ അറിയിക്കുന്നതിന് രേഖകള്‍ സക്ഷ്യപ്പെടുത്തുന്നതിനാല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ കോണ്‍സുലേറ്റില്‍ എത്തിയതെന്ന് അവര്‍ പറഞ്ഞു. ഇന്ത്യയിലെ കോണ്‍സുലേറ്റില്‍ തനിക്ക് സേവനവും സഹായവും നിഷേധിക്കപ്പെട്ടുവെന്നും അവര്‍ വിഡിയോയില്‍ പറയുന്നു.
ഇന്ത്യയില്‍ അഴിമതിയാണെന്നും ആക്രമിക്കപ്പെടുന്ന സ്ത്രികള്‍ക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും യുവതി ആരോപിച്ചു. രാജ്യത്ത് വനിതകള്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കുമെന്ന് പറയുന്നവര്‍ തനിക്ക് സഹായം നല്‍കാന്‍ വിസമ്മതിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, തങ്ങളുടെ അനുകമ്പയും സഹായവും എപ്പോഴും നിങ്ങളോടൊപ്പമുണ്ടെന്നും സമീപിച്ച ദിവസം തന്നെ എല്ലാ രേഖകളും ശരിയാക്കിയെന്നും സാന്‍ഫ്രാന്‍സിസ്‌കോയിലെ കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ ഫേസ് ബുക്ക് കമന്റില്‍ പ്രതികരിച്ചു.
2013 ജൂണില്‍ നടന്ന ബലാത്സംഗ കേസില്‍ 2019 ഫെബ്രുവരിയിലാണ് പന്‍വാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ വിരല്‍ കടത്തിയുള്ള ഡിജിറ്റല്‍ റേപ്പാണ് നടന്നത്.
അഞ്ച് മാസം ജയില്‍ ശിക്ഷ അനുവദിച്ച പ്രതിക്ക് അപ്പീലില്‍ തീര്‍പ്പാകുന്നതുവരെ ദല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ചന്ദ്രശേഖറാണ് ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ തലസ്ഥാനം വിട്ടുപോകരുതെന്ന് കോടതി ഉപാധി വെച്ചിരുന്നു. പാരാതിക്കാരിയെ ഒരു തരത്തിലും ബന്ധപ്പെടരുതെന്നായിരുന്നു മറ്റൊരു ഉപാധി.

 

Latest News