അബുദാബി- സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കട്ടരാമന്‍ ഐ.എ.എസ് ഓടിച്ച വാഹനം ഇടിച്ചു മരിച്ച സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യുറോ ചീഫ് കെ.എം ബഷീറിന്റെ കുടുംബത്തിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പത്ത് ലക്ഷം രൂപ നല്‍കും. ഭാര്യയും രണ്ടു പിഞ്ചു കുട്ടികളുമുള്ള ബഷീറിന്റെ കുടുംബത്തിന് ഉടന്‍ തുക കൈമാറും.
ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച യുവ മാധ്യമ പ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ യൂസഫലി പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെയാണു തിരുവനന്തപുരത്ത് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് ഓടിച്ച കാറിടിച്ചു കെ.എം.ബഷീര്‍ മരിച്ചത്.
ബഷീറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു. മതിയായ നഷ്ടപരിഹാരം പ്രതിയായ ശ്രീറാമില്‍നിന്ന് ഈടാക്കി നല്‍കണമെന്ന് പ്രമുഖ അഭിഭാഷകന്‍ അഡ്വ. കെ. രാംകുമാറും കഴിഞ്ഞ ദിവസം അഭിപ്രായപ്പെടുകയുണ്ടായി.