ബംഗളൂരു- ചന്ദ്രയാന്‍ 2 പേടകത്തിലെ ക്യാമറ പകര്‍ത്തിയ ഭൂമിയുടെ ആദ്യ ചിത്രങ്ങള്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയുള്ളതാണ് ചിത്രങ്ങള്‍.
ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ 2 ജൂലൈ 22-ന് ഉച്ചയ്ക്ക് 2.43ഓടെയാണ് വിക്ഷേപിച്ചത്. നേരത്തെ ജൂലൈ പതിനാലിന് വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക തകരാറുമൂലം നീട്ടുകയായിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി പര്യവേക്ഷണം നടത്തുക എന്നതാണ് ചന്ദ്രയാന്‍-2 ന്റെ ലക്ഷ്യം.