ജപ്പാനിൽ കനത്ത ഭൂചലനം

ടോക്കിയോ- ജപ്പാനിൽ കനത്ത ഭൂചലനം. വടക്കു കിഴക്കൻ ജപ്പാൻ തീരപ്രദേശത്ത് പ്രാദേശിക സമയം വൈകീട്ട് 7.23 നാണു റിക്റ്റർ സ്‌കെയിയിൽ 6.2 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായത്. ഫുകുഷിമയിൽ നിന്നും അമ്പത് കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. സംഭവത്തൽ ആളപായമോ നാശ നഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല 

 

Latest News