ന്യൂദല്‍ഹി- യേ ദോസ്തി ഹം നഹി തോടേംഗെ എന്ന ഇസ്രായിലിന്റെ സൗഹൃദ സന്ദേശത്തിന് പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. സൗഹൃദ ദിനത്തിന്റെ ഭാഗമായാണ് മോഡിയുടേയും ഇസ്രായില്‍ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹുവിന്റേയും ചിത്രങ്ങള്‍ ചേര്‍ത്തുള്ള വിഡിയോ ഇന്ത്യയിലെ ഇസ്രായില്‍ എംബസി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പശ്ചാത്തലത്തില്‍ യേ ദോസ്തി ഹം നഹി തോടേംഗെ എന്ന മ്യൂസിക്കും ചേര്‍ത്തു. ഇന്ത്യയും ഇസ്രായിലും തമ്മലുള്ള സൗഹൃദം തെളിയിച്ചു കഴിഞ്ഞുവെന്നും നമ്മുടെ ബന്ധം ശക്തവും അനശ്വരവുമാണെന്നും പ്രധാനമന്ത്രി മോഡി ഹീബ്രു ഭാഷയില്‍ പ്രതികരിച്ചു.