വെള്ളം കുടിച്ച ശേഷം വാട്ടര്‍ ടാപ്പ് പൂട്ടുന്ന കുരങ്ങിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മനുഷ്യര്‍ക്കുള്ള എത്ര മനോഹരമായ സന്ദേശം എന്ന തലക്കെട്ട് നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ്.വൈ ഖുറൈശിയാണ് വിഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുദ്ധജല ക്ഷാമം വ്യാപിച്ചുകൊണ്ടിരിക്കെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഈ വിഡിയോയുടെ പ്രധാന്യം തിരിച്ചറിഞ്ഞ് പ്രതികരിച്ചു.
കുരങ്ങ് മനുഷ്യന്റെ ശൈലി അനുകരിച്ചതാണ് ചിലര്‍ അഭിപ്രായപ്പെട്ടെങ്കിലും കുരങ്ങിന്റെ ഉത്തരവാദിത്ത ബോധം പ്രകീര്‍ത്തിച്ചവരാണ് കൂടുതലും.
What a beautiful message for humans! pic.twitter.com/wTgK4b9uGF
— Dr. S.Y. Quraishi (@DrSYQuraishi) August 1, 2019