ടെക്‌സാസ്- അമേരിക്കയിലെ ടെക്‌സാസിൽ ഷോപ്പിംഗ് മാളിൽ നടന്ന വെടിവെപ്പിൽ നിരവധി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തിൽ പ്രതികളാണെന്ന് സംശയിക്കുന്ന മൂന്ന് പേരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുയും ചെയ്തിട്ടുണ്ട്. വെടിയേറ്റ ഇരുപതോളം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ, കൊല്ലപ്പെട്ടവരുടെ കണക്കുകൾ പുറത്തു വന്നിട്ടില്ല. നിരവധി ആളുകൾ കൊല്ലപ്പെട്ടതായാണ് അറിയുന്നതെന്നും എന്നാൽ എത്ര പേരാണെന്ന് വ്യക്തമായിട്ടില്ലെന്നും ദൃസാക്ഷികളെ ഉദ്ധരിച്ച് സി എൻ എൻ റിപ്പോർട്ട് ചെയ്‌തു. സുരക്ഷാ അധികൃതരുടെ നിയന്ത്രണത്തിലാണ് പ്രദേശം.