Sorry, you need to enable JavaScript to visit this website.

പ്രൊഫസറിൽ നിന്ന് പണം തട്ടിയ വിരുതന്മാർ കേരളം വിട്ടെന്ന് സൂചന

കോഴിക്കോട്- മോഷണം ആരോപിച്ച് എൻ.ഐ.ടി പ്രൊഫസറിൽ നിന്ന് പണം തട്ടിയെന്ന പരാതിയിലെ പിടികിട്ടാനുള്ള മുഖ്യപ്രതികളായ രണ്ടു പേർ സംസ്ഥാനം വിട്ടതായി സൂചന. ഫോക്കസ് ഹൈപ്പർ സൂപ്പർ മാർക്കറ്റ് അസിസ്റ്റന്റ് ജനറൽ മാനേജർ യഹിയ, ഇൻവെന്ററി മാനേജർ കമാൽ എന്നിവരാണ് സംസ്ഥാനം വിട്ടതായി പോലീസ് സംശയിക്കുന്നത്. ഇരുവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. സിവിൽ സ്റ്റേഷനടുത്തുള്ള ഫോക്കസ് കോർപ്പറേറ്റ് ഓഫീസിലും മാനേജറുടെ മുറിയിലും പോലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു.
പ്രൊഫസറെ ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ സൈ്വപ് ചെയ്തതിന്റെ രേഖകൾ കണ്ടെടുക്കുവാനായിരുന്നു റെയ്ഡ്. എന്നാൽ ഈ രണ്ടുപേരെയും പിടികൂടിയാലേ കേസിലെ യഥാർത്ഥ സംഭവങ്ങൾ പുറത്തുവരുകയുള്ളൂവെന്നും അതിനായുള്ള ഊർജിത ശ്രമങ്ങൾ നടക്കുകയാണെന്നുമാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്.
 

Latest News