അബുദാബി- കലാ-സാംസ്കാരിക കൂട്ടായ്മയായ നൊസ്റ്റാള്‍ജിയ സംഘടിപ്പിക്കുന്ന സര്‍ഗഭാവന സാഹിത്യ മത്സരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. കഥ, കവിതാ രചനാ മത്സരത്തില്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. മത്സരാര്‍ഥികള്‍ www.nostalgiauae.com വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത ശേഷം രചനകള്‍ ഇ മെയിലിലോ ([email protected]) , സര്‍ഗഭാവന, പിഒബോക്സ് 92348, അബുദാബി എന്ന വിലാസത്തില്‍ തപാലിലോ ഓഗസ്റ്റ് 31 ന് മുമ്പായി കിട്ടത്തക്കവിധം അയക്കണം. കേരളത്തിലെയും ഗള്‍ഫിലെയും സാഹിത്യപ്രതിഭകള്‍ ചേര്‍ന്നുള്ള ജഡ്ജിങ് പാനല്‍ വിജയികളെ പ്രഖ്യാപിക്കും. ഒക്ടോബറില്‍ നടക്കുന്ന ചടങ്ങിലായിരിക്കും സമ്മാനദാനം. വിവരങ്ങള്‍ക്ക് 055 3448289 നമ്പറില്‍ ബന്ധപ്പെടാം.