ബംഗളൂരു- സജീവ രാഷ്ട്രീയം വിടുന്ന കാര്യം ആലോചിക്കുകയാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ സെക്കുലര്‍ നേതാവുമായ എച്ച്.ഡി. കുമാരസ്വാമി. രാഷ്ട്രീയത്തിലെത്തിയതും മുഖ്യമന്ത്രിയായതും അപ്രതീക്ഷതിമായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ 14 മാസത്തെ ഭരണത്തിനുശേഷമാണ് കുമാരസ്വാമി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന് താഴെ ഇറങ്ങേണ്ടി വന്നത്.
എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന മുഖ്യമന്ത്രിയായിരുന്നില്ല താനെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ കുമാരസ്വാമി പറഞ്ഞു.
രണ്ടു തവണ മുഖ്യമന്ത്രായാകാന്‍ ദൈവം അവസരം നല്‍കി. 14 മാസത്തിനിടെ, സംസ്ഥാനത്തിന്റെ വികസനത്തിനുവേണ്ടി പരമാവധി ചെയ്തു. താന്‍ അതില്‍ സംതൃപത്‌നാണ്-കുമാരസ്വാമി പറഞ്ഞു.