ഗുവാഹത്തി- അസമിൽ കോളെജ് വിദ്യാർത്ഥിനി കൊല്ലപ്പെട്ട കേസിൽ ആൺ സുഹൃത്തിന് വധശിക്ഷ. ഗുവാഹത്തയിയിലെ അതിവേഗ കോടതിയുടേതാണ് വിധി. 2017 ഡിസംബറിൽ സുഹൃത്ത് ഗോവിന്ദ് സിംഗാളിന്റെ വീട്ടിലെ കുളിമുറിയിലാണ് കോളെജ് വിദ്യാർത്ഥിനി ശ്വേത അഗർവാളിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
ഡിസംബർ നാലിനാണ് ശ്വേത സുഹൃത്തായ ഗോവിന്ദിന്റെ വീട്ടിലെത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ വിവാഹിതരാകുന്നതിനെ പറ്റി തർക്കമുണ്ടാകുകയും ഗോവിന്ദ് ശ്വേതയെ മർദ്ദിക്കുകയും ചെയ്തു. തലയിടിച്ച് വീണ ശ്വേത ബോധരഹിതയായി. അതിന് ശേഷം ഗോവിന്ദും അമ്മയും സഹോദരിയും ചേർന്ന് ശ്വേതയെ കൊല്ലുകയായിരുന്നു. മരണം ആത്മഹത്യയാക്കി ചിത്രീകരിക്കാൻ ഇവർ ശ്രമം നടത്തിയിരുന്നു. 2105 പ്ലസ് ടു പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിയായിരുന്നു ശ്വേത. കൊല്ലപ്പെടുന്ന സമയത്ത് ഗുവാഹത്തിയിലെ കെ.സി ദാസ് കൊമേഴ്്‌സ് കോളെജിൽ ബിരുദവിദ്യാർത്ഥിയായിരുന്നു ശ്വേത.