ആംസ്റ്റര്‍ഡാം- ബുര്‍ഖയ്ക്കും മുഖം മറക്കുന്ന നിഖാബിനും നിരോധനമേർപ്പെടുത്തി നെതര്‍ലാന്റ്‌സ് . പൊതുസ്ഥലം, വാഹനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ബുർഖ, നിഖാബ് നിരോധനം പ്രാബല്യത്തിൽ വന്നത്. ഒരു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊടുവിൽ കഴിഞ്ഞവര്‍ഷം ജൂണിലാണ് ഇതുസംബന്ധിച്ച നിയമം പാസാക്കിയത്. മുഖം മറച്ചെത്തുന്നവരോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുഖാവാരണം മാറ്റാന്‍ ആവശ്യപ്പെടാം. അതിനു തയ്യാറാകാത്തവര്‍ക്കെതിരെ പ്രവേശനം നിഷേധിക്കുകയും 150 യൂറോ പിഴ ഈടാക്കുകയും ചെയ്യും. 1.7 കോടി ജനങ്ങള്‍ വസിക്കുന്ന ഈ യൂറോപ്യന്‍ രാജ്യത്ത് 100 നും 400 നും ഇടയില്‍ സ്ത്രീകള്‍ മാത്രമാണ് ബുര്‍ഖയോ നിഖാബോ ധരിക്കുന്നത്. ഗവൺമെൻറ് കെട്ടിടങ്ങൾ, സ്‌കൂൾ, പൊതു ഗതാഗത സമ്പ്രദായങ്ങൾ എന്നിവിടങ്ങളിലാണ് നിരോധനം.