ന്യൂദൽഹി- ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബാബരി മസ്‌ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ ശ്രമം പരാജയം. മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതിനാൽ തർക്ക പരിഹാര അപ്പീലുകളിൽ ഭരണഘടനാ ബെഞ്ച് ഓഗസ്റ്റ് ആറു മുതൽ ദിവസവും വാദം കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. സുപ്രീം കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള, ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ, അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരുൾപ്പെട്ട മധ്യസ്ഥ സമിതിയെ കഴിഞ്ഞ മാർച്ച് 8 നാണു സുപ്രീം കോടതി മധ്യസ്ഥ മധ്യസ്ഥ ചർച്ചകൾക്കായി നിയോഗിച്ചത്. മൂന്നംഗ മധ്യസ്ഥ സമിതി കഴിഞ്ഞ ദിവസമാണ് മുദ്ര വെച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്. സമവായ ചർച്ചകൾ നടത്തിയെങ്കിലും കക്ഷികൾക്കിടയിൽ സമവായം ഉണ്ടാക്കാൻ ചർച്ചകൾക്കായില്ലെന്നും മധ്യസ്ഥ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇതുവരെ നടന്ന ചര്‍ച്ചയുടെ പുരോഗതി വിശദീകരിക്കുന്നതാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം. അന്തിമ റിപ്പോര്‍ട്ട് പിന്നീട് സമര്‍പ്പിക്കും. മൂന്നംഗസമിതിയുടെ മധ്യസ്ഥ ശ്രമങ്ങള്‍ ഫലപ്രദമല്ലെന്നും കേസില്‍ നേരത്തെ വാദം കേള്‍ക്കണമെന്നുമാവശ്യപ്പെട്ട് രാജേന്ദ്ര സിങ് എന്നയാള്‍ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു കോടതി സമിതിയോട് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. മധ്യസ്ഥ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ആറാം തിയ്യതി മുതൽ ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുക.