Sorry, you need to enable JavaScript to visit this website.

ഉന്നാവോ പീഡനം; കേസ് ദൽഹിയിലേക്ക് മാറ്റാനുള്ള ഉത്തരവിന് സ്റ്റേ

ന്യൂദൽഹി- ഉന്നാവോയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ വാഹനം അപകടത്തിൽ പെട്ട കേസിന്റെ വിചാരണ ദഡൽഹിയിലെ സി.ബി.ഐ കോടതിയിലേക്ക് മാറ്റാനുള്ള ഉത്തരവ് സുപ്രീം കോടതി 15 ദിവസത്തേക്ക് മരവിപ്പിച്ചു. സി ബി ഐ യുടെ അവശ്യ പ്രകാരം ആണ് മുൻ ഉത്തരവ് മരവിപ്പിച്ചത്. 
കേസ് അന്വേഷണം പൂർത്തിയാക്കുന്നത് വരെ വിചാരണ ദൽഹിയിലേക്ക് മാറ്റരുത് എന്ന ആവശ്യം ആണ് സുപ്രീം കോടതി അംഗീകരികരിച്ചത് ഉന്നാവോ കൂട്ടമാനഭംഗ കേസുമായി ബന്ധപ്പെട്ട അഞ്ചു കേസുകളും ഉത്തർപ്രദേശിൽ നിന്നു ദൽഹിയിലേക്ക് മാറ്റാൻ സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ലഖ്‌നൗ സിബിഐ കോടതിയിൽ നിന്നു ദൽഹി സിബിഐ കോടതിയിലേക്കു വിചാരണ മാറ്റാനായിരുന്നു നിർദേശം. ഇതാണ് പതിനഞ്ച് ദിവസത്തേക്ക് സ്റ്റേ ചെയ്തത്. 
    കേസിൽ സിബിഐ 45 ദിവസത്തിനകം ദിവസേന വാദം കേട്ട് വിചാരണ പൂർത്തിയാക്കണമെന്നാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയി, ജസ്റ്റീസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവർ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് ഇന്നലെ ഉത്തരവിട്ടത്. രണ്ട് പേർ മരിക്കുകയും പെൺകുട്ടിയും അഭിഭാഷകനും അത്യാസന്ന നിലയിലാകുകയും ചെയ്ത കാർ അപകട കേസിൽ  ഏഴു ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നു നിർദേശിച്ച കോടതി ഇതിനായി ആവശ്യമെങ്കിൽ ഒരാഴ്ച കൂടി സമയം എടുക്കാമെന്നും വ്യക്തമാക്കി. അന്വേഷണത്തിന് ഒരു മാസം സമയം വേണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം തള്ളിയാണ് കോടതി രണ്ടാഴ്ചത്തെ സമയപരിധി നിശ്ചയിച്ചത്. പെൺകുട്ടിയുടെ സുരക്ഷ ഉത്തർപ്രദേശ് സംസ്ഥാന പോലീസിൽ നിന്നു മാറ്റി അർധസൈനിക വിഭാഗത്തിനു നൽകാനും കോടതി നിർദേശിച്ചു.
            
ഇന്നലെ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ

    * പെൺകുട്ടിക്കും കുടുംബത്തിനും ഉത്തർപ്രദേശ് സർക്കാർ 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകണം. 
    * പെൺകുട്ടിക്കും കുടുംബത്തിനും 24 മണിക്കൂർ സിആർപിഎഫ് സംരക്ഷണം നൽകണം. 
    * പെൺകുട്ടിയുടെ അഭിഭാഷകനും കുടുംബത്തിനും സുരക്ഷ നൽകണം. 
    * ആവശ്യമെങ്കിൽ പെൺകുട്ടിയെയും അഭിഭാഷകനെയും വ്യോമമാർഗം ഡൽഹിയിൽ എത്തിച്ച് മികച്ച ചികിത്സ ഉറപ്പു വരുത്തണം. 
    * കാർ അപകട കേസിൽ രണ്ടാഴ്ചയ്ക്കുള്ളിൽ സിബിഐ അന്വേഷണം പൂർത്തിയാക്കണം
    * ഉന്നാവോ കേസുകളിൽ സിബിഐ കോടതി 45 ദിവസത്തിനകം പ്രതിദിന വാദം നടത്തി വിചാരണ പൂർത്തിയാക്കണം.
    * റായ്ബറേലിയിൽ ജയിലിൽ കഴിയുന്ന പെൺകുട്ടിയുടെ അമ്മാവനെ ഡൽഹി തിഹാർ ജയിലിലേക്ക് മാറ്റണം. 
    * പെൺകുട്ടിയുടെ കത്ത് കിട്ടാൻ വൈകിയതിൽ സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം.

 അഞ്ച് കേസുകൾ
    
    * ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാർ പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസ്.
    * ഈ സംഭവത്തിന് ഒരാഴ്ചയ്ക്ക് ശേഷം മറ്റുപ്രതികൾ പെൺകുട്ടിയെ കൂട്ടമാനഭംഗപ്പെടുത്തിയ കേസ്. 
    * നിയമവിരുദ്ധമായി ആയുധം കൈവച്ചതിന് പെൺകുട്ടിയുടെ പിതാവിനെതിരെയുള്ള കേസ്.
        ( അറസ്റ്റിലായ പിതാവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു)
    * കസ്റ്റഡി മർദ്ദനത്തെ തുടർന്നാണ് പിതാവ് മരിച്ചതെന്ന് ആരോപിച്ച് കുടുംബം നൽകിയ കേസ്. 
    * പെൺകുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിൽ ട്രക്ക് ഇടിപ്പിച്ച് അപകടമുണ്ടാക്കിയ കേസ്.

    ഈ കേസുകളെല്ലാം സിബിഐയാണ് നിലവിൽ അന്വേഷിക്കുന്നത്. മാനഭംഗ കേസിൽ എല്ലാ പ്രതികളും ജയിലിലാണ്. പിതാവിനെതിരെയുള്ള കേസ് വ്യാജമാണെന്ന് തെളിഞ്ഞു. കസ്റ്റഡി മരണ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ദുരൂഹമായ റോഡപകടത്തിൽ എംഎൽഎ കുൽദീപ് സിംഗ് സെംഗാർ, സഹോദരൻ മനോജ് സിംഗ് സെംഗാർ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു.
    ഉന്നാവോ മാനഭംഗ കേസിൽ സുപ്രീംകോടതി ഇന്ന് ഉത്തർപ്രദേശ് സർക്കാർ ഉൾപ്പടെ ഉള്ള കക്ഷികളുടെ എതിർവാദം കേൾക്കും. പെൺകുട്ടിയുടെ അമ്മാവനെ റായ്ബറേലി ജയിലിൽ നിന്നു ഡൽഹി ജയിലിലേക്ക് മാറ്റുന്നത് ഉൾപ്പടെയുള്ള വിഷയങ്ങളിൽ യുപി സർക്കാരിന്റെ വാദം കേൾക്കും. പെൺകുട്ടിയുടെ അമ്മാവൻ മഹേഷ് സിംഗിനെതിരേ ഒരു ഡസനിലധികം കേസുകളാണ് യുപി പോലീസ് ചുമത്തിയിരിക്കുന്നത്. റയിൽവേ മോഷണം, കൊലപാതക ശ്രമം, മാനഭംഗം തുടങ്ങിയ ഗുരുതര കേസുകൾ ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
    
 

Latest News