Sorry, you need to enable JavaScript to visit this website.

വിസ്മയത്തോടെ ഹാജിമാര്‍; ഹറമൈന്‍ ട്രെയിനില്‍ ആദ്യസംഘമെത്തി

ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിനില്‍ മക്കയിലേക്ക് പുറപ്പെടുന്ന ഹാജിമാര്‍ മദീന റെയില്‍വേ സ്റ്റേഷനില്‍.

മക്ക- ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിനില്‍  ഹാജിമാരുടെ ആദ്യസംഘം മദീനയില്‍ നിന്ന് മക്കയിലെത്തി. വിവിധ രാജ്യക്കാരായ 170 ലേറെ ഹാജിമാര്‍ക്ക് അല്‍റുസൈഫ സ്റ്റേഷനില്‍ ഉജ്വല വരവേല്‍പാണ് ലഭിച്ചത്. സ്‌റ്റേഷനിലേയും ട്രെയിനിലേയും സൗകര്യങ്ങള്‍ ഹാജിമാര്‍ക്ക് മനം നിറഞ്ഞ അനുഭവമായി.
മികച്ച സേവനങ്ങള്‍ ഒരുക്കിയതിനും ഹൃദ്യമായ സ്വീകരണത്തിനും ഹാജിമാര്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന് നന്ദി പറഞ്ഞു. മദീനയില്‍നിന്ന് മക്കയിലേക്ക് ഹറമൈന്‍ ട്രെയിന്‍ വഴി യാത്ര ചെയ്യാന്‍ അവസരം ലഭിച്ച ഏതൊരു ഹാജിയും ഈ ദിവസം മറക്കാനിടയില്ലെന്ന് പാക്കിസ്ഥാനില്‍നിന്നുള്ള തീര്‍ഥാടകന്‍ മര്‍വാന്‍ പറഞ്ഞു.
ജനത്തിരക്കേറിയ ഈ സന്ദര്‍ഭത്തില്‍ ഹാജിമാര്‍ക്ക് ഏറ്റവും മികച്ച സേവനമാണ് ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിന്‍ യാത്രയെന്ന് ബ്രിട്ടനില്‍നിന്നുള്ള മുഖ്താര്‍ അഹ്മദ് അഭിപ്രായപ്പെട്ടു. ഇരുഹറമുകളെയും അതുള്‍പ്പെടുന്ന മക്ക, മദീന നഗരങ്ങളെയും ശ്രദ്ധാപൂര്‍വം പരിപാലിക്കുന്ന ഭരണാധികാരികള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചാണ് ഇന്ത്യക്കാരനായ ഹാജി ബുര്‍ഹാന്‍ സലീം അതിവേഗ ട്രെയിന്‍ യാത്രക്ക് നന്ദി പറഞ്ഞത്.

DOWNLOAD MALAYALAM NEWS APP

 

 

 

 

Latest News