സോലാപൂര്‍- പൊതുപരിപാടിയില്‍ സംബന്ധിച്ച കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം. സോലാപൂര്‍ സര്‍വകലാശാലയിലെ പരിപാടിക്കൊടുവില്‍ ദേശീയ ഗാനാലാപനത്തിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കസേരിയിലേക്ക് തളര്‍ന്നിരുന്ന മന്ത്രിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിതിന്‍ ഗഡ്കരിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തൊണ്ടയിലെ അസുഖത്തിന് കഴിച്ച മരുന്നിന്റെ പാര്‍ശ്വഫലമായിട്ടായിരിക്കാം മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. മറ്റ് പരിപാടികള്‍ റദ്ദാക്കി മന്ത്രി നാഗ്പൂരിലേക്ക് മടങ്ങി.