ന്യൂദൽഹി- ദൽഹിയിൽ വൈദ്യുതി നിരക്കിൽ ഞെട്ടിക്കുന്ന ഇളവ് പ്രഖ്യാപിച്ച് ദൽഹി സർക്കാർ. വ്യാഴാഴ്ച മുതൽ ദൽഹിയിൽ 200 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപഭോഗം സൗജന്യമായിരിക്കും. 201 മുതൽ 400 വരെ യൂണിറ്റ് വൈദ്യുതിക്ക് പകുതി നിരക്കും നൽകിയാൽ മതിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചു. രാജ്യത്ത് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുന്ന സംസ്ഥാനമായി ഇതോടെ ദൽഹി മാറിയെന്നും അദ്ദേഹം പറഞ്ഞു. വി.ഐ.പികൾക്കും വലിയ രാഷ്ട്രീയ നേതാക്കൾക്കും വൈദ്യുതി സൗജന്യമാണ്. എന്നാൽ സാധാരണക്കാർക്കും ഇതെന്ത് കൊണ്ട് പറ്റില്ലെന്ന് കെജ്രിവാൾ ചോദിച്ചു.