ജംഷദ്‌പൂർ- ജാർഖണ്ഡിൽ മൂന്നു വയസ്സുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്തറുത്ത് കൊന്നു. ജംഷദ്‌പൂർ ടാറ്റാ നഗർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും കുട്ടിയെ തട്ടികൊണ്ട് പോയാണ് മൂവർ സംഘം നിഷ്ടൂരമായി കൊലപ്പെടുത്തിയത്. പോലീസ് നടത്തിയ പരിശോധനയിൽ കുട്ടിയുടെ തലയറുത്ത് മാറ്റിയ ശരീരം ടെൽകോ പോലീസ് സ്‌റ്റേഷൻ പരിധിക്കുള്ളിൽ നിന്നും കണ്ടെടുത്തു. സംഭവത്തിൽ പ്രതികളായ മൂന്ന് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പോലീസ് നായയുടെ സഹായത്തോടെയാണ് കുട്ടിയുടെ അറുത്ത് മാറ്റിയ തല കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജൂലൈ 26 നായിരുന്നു കുട്ടിയെ റെയിൽവേ സ്‌റ്റേഷനിൽ നിന്നും കാണാതായത്.