ജിദ്ദ- ആശ്രിത ലെവി നിലവിൽ വരുന്നതിനു മുമ്പ് റീ എൻട്രി അടിച്ചവർക്ക് ലെവി അടക്കാതെ തന്നെ നാട്ടിൽ പോകാം. ഇഖാമ പുതുക്കുമ്പോഴായിരിക്കും ഇവരിൽനിന്ന് ഇനി ലെവി ഈടാക്കുക. വേനൽക്കാല അവധി കണക്കിലെടുത്ത് ഒട്ടേറെ പേർ ജൂലൈ ഒന്നിനു മുമ്പ് തന്നെ റീ എൻട്രി അടിച്ചിരുന്നു. ഇങ്ങനെ റീ എൻട്രി അടിച്ചവർക്ക് ലെവി നൽകാതെ നാട്ടിൽ പോകാനാവുമോ എന്ന ആശങ്ക നിലനിന്നിരുന്നു. ഇതു സംബന്ധിച്ച ഒട്ടേറെ തെറ്റായ സന്ദേശങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. വിമാനത്താവളത്തിലെത്തി മടങ്ങേണ്ടെന്ന് കരുതി ചിലർ ലെവി അടക്കുകയും ചെയ്തു.
എന്നാൽ ആശങ്ക അസ്ഥാനത്താണെന്നും എമിഗ്രേഷനിൽ ഇതു സംബന്ധിച്ച ഒരു ചോദ്യവും ഉണ്ടായില്ലെന്നും ലെവി നിലവിൽ വരുന്നതിനു മുമ്പ് റീ എൻട്രി അടിക്കുകയും ഇന്നലെ നാട്ടിലേക്കു പോകുകയും ചെയ്ത അങ്ങാടിപ്പുറം സ്വദേശി എൻജിനീയർ അസൈനാർ പറഞ്ഞു.