കാബൂൾ- പടിഞ്ഞാറൻ അഫ്‌ഗാനിസ്ഥാനിൽ ബുധനാഴ്ച രാവിലെ ഹൈവേയിലുണ്ടായ സ്‌ഫോടനത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 34 പേർ കൊല്ലപ്പെട്ടു. റോഡിലൂടെ പോകുകയായിരുന്ന ബസ് റോഡിൽ സ്ഥാപിച്ച ബോംബ് തട്ടിയാണ് സ്‌ഫോടനം. സ്‌ഫോടനത്തിൽ ബസ് യാത്രക്കാരായ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് കൊല്ലപ്പെട്ടവർ. കാണ്ഡഹാർ-ഹെറാത്ത് ഹൈവേയിലൂടെ പോകുമ്പോഴാണ് ബസ് സ്‌ഫോടനത്തിൽ പെട്ടത്. താലിബാനാണ് ബോംബ് സ്ഥാപിച്ചതെന്നാണ് കരുതുന്നതെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. സംഭവത്തിൽ പതിനേഴു പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. അഫ്‌ഗാനിസ്ഥാനിലെ വിദേശ സുരക്ഷാ സേനയെ ലക്ഷ്യം വച്ചാണ് സ്‌ഫോടനം നടന്നതെന്ന് അഫ്ഗാന്‍ വക്തവാവ് മുഹീബുല്ല പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വം ഇത് വരെ ആരും ഏറ്റെടുത്തിട്ടില്ല.