ജിദ്ദ - നഗരത്തിലെ പ്രശസ്തമായ ഹോട്ടലിൽ നിന്ന് 25,000 റിയാൽ കവർന്ന ശ്രീലങ്കക്കാരനായ ജീവനക്കാരനെ പട്രോൾ പോലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ പ്രതി 13,000 റിയാൽ തിരികെ നൽകി. കൗണ്ടറിൽനിന്ന് 25,000 ലേറെ റിയാൽ നഷ്ടപ്പെട്ടതായി ഹോട്ടൽ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പങ്കുള്ളതായി സംശയിക്കുന്ന ജീവനക്കാരെ ചോദ്യം ചെയ്തപ്പോൾ കൂട്ടത്തിൽ ഒരാൾ കുറ്റസമ്മതം നടത്തുകയായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കി എഫ്.ഐ.ആർ തയാറാക്കി തുടർ നടപടികൾക്കായി പ്രതിയെ പിന്നീട് പട്രോൾ പോലീസ് ബന്ധപ്പെട്ട പോലീസ് സ്റ്റേഷന് കൈമാറി.