Sorry, you need to enable JavaScript to visit this website.

പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച അധ്യാപകൻ പോലീസ് പിടിയിൽ 

 

മുംബൈ- പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച അധ്യാപകൻ പോലീസ് പിടിയിൽ. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലാണ് സംഭവം. തന്റെ രണ്ടു പെണ്മക്കളെ ഇയാൾ അഞ്ചു വർഷമായി പീഡിപ്പിച്ചു വരികയായിരുന്നു. 17 വയസ്സുള്ള മകളെ അഞ്ചു വർഷമായും 14 വയസുള്ള മകളെ കഴിഞ്ഞ വർഷം മുതലുമാണ് ഇയാൾ ലൈംഗീകമായി പീഡിപ്പിക്കാൻ തുടങ്ങിയത്. സഹികെട്ട പെൺകുട്ടികൾ ഒടുവിൽ ഇവരുടെ അമ്മാവനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇയാളുടെ ഭാര്യ വർഷങ്ങളായി സുഖമില്ലാതെ കിടക്കുകയാണ്. 

 

Latest News