ഷിംല- സമൂഹ മാധ്യമങ്ങളില്‍ വൈറലായ സെക്‌സ് വിഡിയോയിലെ ബി.ജെ.പി പ്രാദേശിക നേതാക്കളെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. ഹിമാചല്‍പ്രദേശിലെ കുളു ജില്ലയിലെ ബി.ജെ.പി നേതാവും യുവമോര്‍ച്ച നേതാവും ചേര്‍ന്നുള്ള അശ്ലീല ദൃശ്യമാണ് പ്രചരിച്ചത്. സസ്‌പെന്‍ഷനിലായ ബി.ജെ.പി നേതാവിന്റെ ഭാര്യ യുവതിയോട് സംസാരിക്കുന്ന ഓഡിയോയും ഇതിനു പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
നേതാക്കള്‍ തന്നെയാണ് ബാത്ത് റൂമില്‍നിന്നുള്ള തങ്ങളുടെ ദൃശ്യം പകര്‍ത്തിയതെന്നാണ് സൂചന. സംഭവത്തില്‍ ഉള്‍പ്പെട്ട യുവതി ഈ ദൃശ്യങ്ങള്‍ പിന്നീട് നേതാവിന് അയച്ചുകൊടുത്തിരുന്നു.
ഈ ദൃശ്യങ്ങള്‍ കണ്ട നേതാവിന്റെ ഭാര്യയാണ് പുറത്തുവിട്ടതെന്ന് കരുതുന്നു. ദൃശ്യങ്ങളും ഓഡിയോയും പ്രചരിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ യുവതി പോലീസിനെ സമീപിച്ചതിനെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശ് പോലീസ് ഐ.ടി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.