ഏത-(യു.പി) കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് തുണ്ടം തുണ്ടമാക്കി മദ്യപൻ. യു.രിയിലെ ഏത ജില്ലയിലാണ് സംഭവം. പാമ്പിന്റെ കടിയേറ്റ രാജ്കുമാർ എന്നയാൾ പാമ്പിനെ കടിച്ചു തുണ്ടം തുണ്ടമാക്കുകയായിരുന്നു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വീട്ടിൽ വെച്ച് പാമ്പ് മകനെ കടിച്ചുവെന്നും പാമ്പിനെ മകൻ തിരിച്ചുകടിച്ച് കഷ്ണങ്ങളാക്കിയെന്നും പിതാവ് പറഞ്ഞു. ചികിത്സിക്കാൻ പണമില്ലെന്നും രാജ്കുമാറിന്റെ അച്ഛൻ വ്യക്തമാക്കി. വിദഗ്ദ ചികിത്സക്കായി ഇയാളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.