Sorry, you need to enable JavaScript to visit this website.

യുട്യൂബിലൂടെ കോടിപതിയായി ആറു വയസുകാരി; മാസ വരുമാനം 30 ലക്ഷം യു എസ് ഡോളർ

സോൾ- സോഷ്യൽ മീഡിയയിൽ വെറുതെ സമയം കളയുന്നവക്ക് മാതൃകയുമായി കുഞ്ഞു പെൺകുട്ടി. സോഷ്യൽ മീഡിയ സമയം കൊല്ലിയല്ല പണം വാരുന്ന മരം കൂടിയാണെന്നു കൂടി തെളിയിക്കുകയാണ് ദക്ഷിണ കൊറിയക്കാരിയായ ഈ കൊച്ചു മിടുക്കി. തന്റെ രണ്ടു യു ട്യൂബ് ചാനൽ വഴി ഇതിനകം തന്നെ ഇവർ കോടിപതിയായി വളർന്നു കഴിഞ്ഞു. ഇന്ന് ഈ കുരുന്നിന്‌ സോളിൽ 55 കോടി രൂപയിലധികം വില വരുന്ന കെട്ടിടവും സ്വന്തമായുണ്ട്. ഓരോ മാസവും കോടികളുടെ പരസ്യവരുമാനമാണ് ഈ കൊച്ചുതാരം യുട്യൂബിൽ നിന്ന് സ്വന്തമാക്കുന്നത്. ഈ തുക ഉപയോഗിച്ചാണ് അഞ്ചുനില വീട് വാങ്ങിയത്.
യു ട്യൂബില്‍ 30 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരുള്ള ദക്ഷിണ കൊറിയന്‍ താരമായ ആറു വയസുകാരിയായ ബോറം കിയാണ് കഥാ പാത്രം. കൊച്ചു ബോറത്തിന് രണ്ട് യു ട്യൂബ് ചാനലുകളാണുള്ളത്. കളിപ്പാട്ടങ്ങൾ പരിചയപ്പെടുത്തുന്ന ഒരു ചാനലിന് 13.6 മില്യന്‍ സബ്‌സ്‌ക്രൈബര്‍മാരുണ്ട്. 17.6 മില്യന്‍ സബ്‌സ്‌ക്രൈബര്‍മാരുലുള്ള മറ്റൊന്ന് വീഡിയോ ബ്ലോഗാണ്. ബോറത്തിന്റെ വമ്പന്‍ ഹിറ്റായ ഒരു വീഡിയോ "കുക്കിങ് പൊറോറോ ബ്ലാക്ക് നൂഡില്‍" യു ട്യൂബില്‍ 376 ദശലക്ഷം പേരാണ് കണ്ടത്. 300 ദശലക്ഷത്തിലേറെ തവണ ആളുകള്‍ കണ്ട വിഡിയോകള്‍ വേറെയുമുണ്ട് ഈ കുരുന്നിന്റേതായി.  
          എന്നാൽ ബോറാമിന്റെ വിഡിയോകളിൽ ചില ആരോപണങ്ങളും ചിലർ ഉന്നയിക്കുന്നുണ്ട് . ചില വീഡിയോയിൽ കുട്ടികളെ വഴി തെറ്റിക്കുന്ന ഉള്ളടക്കത്തെക്കുറിച്ച് ദക്ഷിണ കൊറിയയിലെ നിരവധി പൗരന്മാർ 2017 ൽ സേവ് ദി ചിൽഡ്രൻ എന്ന എൻ‌ജി‌ഒക്ക് പരാതി നൽകിയിരുന്നു. ഏതായാലും യു ട്യൂബ് ചാനലുകളിലൂടെ കോടികള്‍ വാരുകയാണ് ഈ കൊച്ചു മിടുക്കി. യൂട്യൂബ് ചാനലിലൂടെ ഒരു മാസം വാരുന്ന പണം കേട്ട് ആരും ഞെട്ടേണ്ട. 30 ലക്ഷം ഡോളർ ആണ് ഈ കൊച്ചു മിടുക്കിയുടെ പ്രതിമാസ യൂട്യൂബ് വരുമാനം.  

Latest News