കാലിഫോര്‍ണിയ- അമേരിക്കയില്‍ കാലിഫോര്‍ണിയയില്‍ ഫുഡ് ഫെസ്റ്റിവലിനിടെ നടന്ന വെടിവെപ്പിൽ അക്രമിയുൾപ്പെടെ
നാലുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കാലിഫോര്‍ണിയയിലെ തെക്കന്‍ സാന്‍ജോസിലെ ഗില്‍റോയിലാണു സംഭവം. ഗില്‍റോയില്‍ വർഷം തോറും മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഫുഡ് ഫെസ്റ്റിവല്‍ നടക്കാറുണ്ട്. ഇതിനിടെയാണ് ദുരന്തമുണ്ടായത്. അക്രമിയെ പിന്നീട് പോലീസ് വെടിവെച്ച് കൊന്നു. സംഭവത്തിൽ പ്രതിയെന്നു കരുതുന്ന മറ്റൊരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. അതേസമയം വെടിവെപ്പിനെ തുടര്‍ന്ന് ജനങ്ങള്‍ ചിതറിയോടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വെടിവെപ്പിനു പ്രേരിപ്പിച്ച ഘടകം എന്താണെന്നു വ്യക്തമല്ല.