കൊൽക്കത്ത- കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ബംഗാളിൽ ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഫലാകത പോലീസ് സ്‌റ്റേഷൻ പരിധിയിലെ ടസാദി തേയില എസ്റ്റേറ്റിന് സമീപത്താണ് സംഭവം. 250-ഓളം വരുന്ന ആളുകൾ ഒരാളെ അടിച്ചും കുത്തിയുമാണ് കൊലപ്പെടുത്തിയത്. ആൾക്കൂട്ടത്തിനിടയിൽനിന്ന് ഇയാളെ രക്ഷിക്കുമ്പോൾ തന്നെ ഗുരുതരമായി പരിക്കേറ്റിരുന്നു. ബിരാപര ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമവുമായി ബന്ധപ്പെട്ട് 17 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം നടന്നുവരുന്നതായി ജില്ലാ പോലീസ് സൂപ്രണ്ട് നാഗേന്ദ്ര നാഥ് ത്രിപാഠി അറിയിച്ചു.