കറാച്ചി- പാകിസ്ഥാനിൽ ശനിയാഴ്ച നടന്ന ഇരട്ട ആക്രമണത്തിൽ പത്ത് സൈനികർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് ഭാഗങ്ങളിൽ നടന്ന രണ്ടു വ്യത്യസ്ത സംഭവങ്ങളിലാണ് സൈനികർ കൊല്ലപ്പെട്ടത്. അഫ്ഗാൻ അതിർത്തിയിൽ വസീറിസ്ഥാനിൽ നടന്ന ആക്രമണത്തിൽ ആറു സൈനികരാണ് കൊല്ലപ്പെട്ടത്. അഫ്‌ഗാനിസ്ഥാൻ ഭാഗത്ത് നിന്നും വെടിവെപ്പുണ്ടായിരുന്നതായി സൈന്യം അറിയിച്ചു. ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് രണ്ടാമത്തെ ആക്രമണം. തീവ്രവാദികൾക്കെതിരെ നടന്ന സൈനിക നീക്കത്തിനിടെയാണ് നാല് സൈനികർ ഇവിടെ കൊല്ലപ്പെട്ടത്. സംഭവങ്ങളിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ദുഃഖം രേഖപ്പെടുത്തി.