ബംഗളുരു- എച്ച്.ഡി കുമാര സ്വാമിയെ വീഴ്ത്തി അധികാരത്തിലെത്തിയ ബി.എസ് യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിന് പുറമെനിന്ന് പിന്തുണ നൽകണമെന്ന് കർണാടകയിൽ ഒരു വിഭാഗം ജെ.ഡി.എസ് എം.എൽ.എമാർ. ബി.ജെ.പിക്ക് പിന്തുണ നൽകാൻ ഒരു വിഭാഗം എം.എൽ.എമാർ കുമാരസ്വാമിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുൻ മന്ത്രി ജി.ടി ദേവഗൗഡ തന്നെയാണ് വ്യക്തമാക്കിയത്. എന്നാൽ അന്തിമ തീരുമാനം കുമാരസ്വാമിയെടുക്കുമെന്നും ദേവഗൗഡ വ്യക്തമാക്കി.
കർണാടകയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ വെള്ളിയാഴ്ച രാത്രി കുമാരസ്വാമിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ബി.ജെ.പി സർക്കാറിനെ പിന്തുണയ്ക്കാമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. ഭാവി കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. പ്രതിപക്ഷത്തിരിക്കണമെന്ന് ചിലർ നിർദേശിച്ചു. ബി.ജെ.പിക്ക് പുറത്തുനിന്ന് പിന്തുണ നൽകാമെന്ന നിലപാടിലാണ് മറ്റു ചിലർ' ദേവഗൗഡ വ്യക്തമാക്കി.