ന്യൂദൽഹി- രാജ്യ തലസ്ഥാനമായ ദൽഹിയിൽ മോഷണക്കുറ്റം ആരോപിച്ച് പതനാറുകാരനെ തല്ലിക്കൊന്നു. വടക്ക് പടിഞ്ഞാറ് ദൽഹിയിലെ ആദർശ് നഗറിലാണ് സംഭവം. വീട്ടിൽനിന്നും മോഷണം നടത്തിയെന്ന് ആരോപിച്ചാണ് ക്രൂരത. വ്യാഴാഴ്ച രാത്രി ആദർശ് നഗർ വില്ലേജിലെ ഒരു വീട്ടിൽനിന്നാണ് കൗമാരക്കാരനെ പിടികൂടിയത്. കവർച്ച നടത്താനെത്തിയ 16കാരനെ വീട്ടുകാരും അയൽവാസികളും ചേർന്ന് പിടികൂടി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
പ്രദേശവാസി തന്നെയായ കൗമാരക്കാരനെ ഗുരുതരമായി മർദ്ദനമേറ്റതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ വീട്ടുടമസ്ഥനടക്കം ആറുപേർക്കെതിരേ കേസെടുത്തു.