മദീന- ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത എൽ.ഇ.ഡി ബൾബ് ശേഖരം വാണിജ്യ, നിക്ഷേപ മന്ത്രാലയം പിടികൂടി. മദീനയിലെ ഗോഡൗൺ റെയ്ഡ് ചെയ്താണ് 1,63,000 ലേറെ വ്യാജ ബൾബുകൾ മന്ത്രാലയ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യുന്നതിന് സ്ഥാപന ഉടമയോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു.