Sorry, you need to enable JavaScript to visit this website.

ജയ് ശ്രീറാമും അക്രമങ്ങളും: മോഡി സര്‍ക്കാരിനെ അനുകൂലിച്ച് പ്രമുഖരുടെ മറുകത്ത്

ന്യൂദൽഹി- രാജ്യത്ത് തുടരുന്ന ആൾക്കൂട്ട കൊലപാതകത്തിലും മതാടിസ്ഥാനത്തിലുള്ള ആക്രമണത്തിലും പ്രതിഷേധിച്ചു പ്രധാന മന്ത്രിക്ക് കത്തെഴുതിയ പ്രമുഖർക്ക് മറുപടിയായി മറ്റു ചില പ്രമുഖരുടെ മറുകത്ത്. സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും, നടി രേവതിയുമുൾപ്പെടെ വ്യത്യസ്ത മേഖലകളില്‍ നിന്നുളളവരടക്കം 49 പേരയച്ച കത്തിനെതിരെയാണ് നടി കങ്കണ റാവത്ത് അടക്കമുള്ള 62  പ്രമുഖ താരങ്ങൾ രംഗത്തുവന്നിരിക്കുന്നത്. കങ്കണ റാവത്ത്, ഗാനരചിയതാവ് പ്രസൂണ്‍ ജോഷി, കലാകാരി സോനാല്‍ മന്‍സിങ്, സംവിധായകന്‍ മധുര്‍ ബന്ദര്‍കര്‍, വിവേക് അഗ്നിഹോത്രി എന്നിവരാണ് മറ്റൊരു കത്ത് പ്രധാനമന്ത്രിക്ക് അയച്ചത്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളെ ചോദ്യം ചെയ്ത് 49 പ്രമുഖര്‍ അയച്ച കത്ത് ദുരുദ്ദേശപരമാണെന്നും കത്ത് പ്രകോപനം സൃഷ്ടിക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് താരങ്ങൾ ആരോപിച്ചു.
        ജനാധിപത്യ മൂല്യങ്ങളെ വില വിലവെക്കാത്ത രീതിയിലുള്ള തെറ്റായ ആരോപണങ്ങളാണ് കത്തില്‍ ഉന്നയിക്കുന്നത്. ജനങ്ങളിൽ പരിഭ്രാന്തി പരത്തുകയും ഭയം ജനിപ്പിക്കുകയും ചെയ്യുന്നതാണ് 49 പേരയച്ച അയച്ച കത്തെന്നും കങ്കണ അടക്കമുള്ള പ്രമുഖർ വിമർശിച്ചു. ഇക്കഴിഞ്ഞ 23 നാണു സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും, നടി രേവതിയുമുൾപ്പെടെ വ്യത്യസ്ത മേഖലകളില്‍ നിന്നുളള 49 പേർ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെയും മതത്തിന്റെ പേരിലുള്ള കൂട്ടക്കൊലക്കെതിരെയും നടപടിയാവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് കത്തയച്ചത്. ‘ജയ് ശ്രീറാം’ എന്നത് കൊലവിളിയായി മാറിയെന്ന് ചൂണ്ടിക്കാട്ടിയ കത്തിൽ . രാമനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നിർത്തേണ്ടതുണ്ടെന്നും 49 പ്രമുഖർ അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെയാണ് മറ്റൊരു സംഘം അനുകൂലിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. 

Latest News