ന്യൂദൽഹി- കൊച്ചി മരടിലെ ഫ്ളാറ്റുൾ പൊളിക്കണം എന്ന ആവശ്യത്തിൽ ഉറച്ച് സുപ്രീം കോടതി. ഫ്ളാറ്റ് പൊളിക്കുന്നതിന് എതിരെ ഉടമകൾ സമർപ്പിച്ച റിട്ട് ഹരജി സുപ്രീം കോടതി തള്ളി. ഫ്ളാറ്റിന് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവും അംഗീകരിക്കാൻ സുപ്രീം കോടതി തയ്യാറായില്ല. ഇത് സംബന്ധിച്ച മുൻ ഉത്തരവിൽ എല്ലാം വ്യക്തമാണെന്നും ഫ്ളാറ്റ് പൊളിക്കുന്നില്ലെങ്കിൽ പരാതിക്കാർക്ക് കോടതിയലക്ഷ്യ ഹരജി നൽകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.