ലക്‌നൗ- ഉത്തർപ്രദേശിൽ പുതിയ പദ്ധതികളുമായി ഇസ്‌റായിൽ എത്തുന്നു. യു പി മുഖ്യ മന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് ഇസ്‌റായിൽ പദ്ധതികൾ വെളിപ്പെടുത്തിയത്. ഇസ്‌റായിൽ സഹകരണത്തോടെ പൂർത്തിയാക്കുന്ന ജലവിതരണ പദ്ധതി ബുണ്ഡൽഖണ്ടിലാണ് ഉയരുന്നത്. ഇന്ത്യയിൽ ഇസ്‌റായിൽ സഹകരണത്തോടെ ഉയരുന്ന ആദ്യ പ്രാദേശിക പദ്ധതിയാണിത്. ഫലസ്‌തീൻ ജനതയോട് ചേർന്നും ഇസ്‌റായിലുമായി അകന്നും നിന്നിരുന്ന ഇന്ത്യൻ നിലപാട് മാറ്റി മറിച്ചത് മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ അധികാരത്തിൽ വന്നതോടെയാണ്. ഇതിന്റെ ഭാഗമായാണ് പുതിയ പ്രാദേശിക ഇസ്‌റായിൽ സഹകരണ പദ്ധതികളും ഇന്ത്യയിൽ വരുന്നത്.
മേഖലയിലെ ജലക്ഷാമത്തിനു പരിഹാരം കാണാൻ ഇസ്‌റായിൽ പദ്ധതി സഹായകരമാകുമെന്ന് മുഖ്യ മന്ത്രി യോഗി പറഞ്ഞു. ഇസ്‌റായിൽ ടെക്‌നോളജിയും യു പി മനുഷ്യ വിഭവവും ചേരുമ്പോൾ പുതിയ തൊഴിൽ-സംസ്കാരം വികസിപ്പിക്കുന്നതിൽ ഒരുപാട് ദൂരം മുന്നോട്ട് പോകാനാകുമെന്നു യോഗി ആദിത്യ നാഥ് പറഞ്ഞു. ഇസ്‌റായിൽ അംബാസിഡർ റോൺ മൾക്കയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യോഗി ഇസ്‌റാഈൽ സ്‌തുതി പാടിയത്. ഇസ്‌റായിലും ബുണ്ഡൽഖണ്ഡും തമ്മിൽ ഭൂമി ഘടനാപരമായി നിരവധി സാമ്യതകളുണ്ട്. വെള്ളക്ഷാമം പരിഹരികുനതിനു ഇസ്‌റായിലിന് ഞങ്ങളെ സഹായിക്കാൻ കഴിയും. പ്രധാനപ്പെട്ട പദ്ധതി വിജയിക്കുന്നതോടെ മറ്റു ഭാഗങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാൻ വേണ്ട നടപടികൾ തുടങ്ങുമെന്നും യോഗി ആതിഥ്യ നാഥ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പോലീസ് സേനയെന്ന പേരുള്ള യു പി പോലീസ് ആധുനിക വൽക്കരണത്തിനും സർക്കാർ ഇസ്‌റായിൽ സഹായം തേടിയിട്ടുണ്ട്. പോലീസ് ആധുനിക വൽക്കരണത്തിനു ഇസ്‌റായിൽ സഹായം ഏറ്റവും സന്തോഷകരമാണെന്ന് യോഗി പറഞ്ഞു. കൂടാതെ, കാർഷിക രംഗം, ഭക്ഷ്യ സംസ്‌കരണം, വാണിജ്യം, പ്രതിരോധം, കുടിവെള്ള ജലസേചന പദ്ധതികൾ തുടങ്ങി നിരവധി മേഖലകളിൽ ഇസ്‌റായിലു മായി സഹകരിക്കാൻ സംസ്ഥാനം ഒരുക്കമാണെന്നും യോഗി പറഞ്ഞു. സെപ്‌തംബർ, നവംബർ മാസങ്ങളിൽ നടക്കുന്ന അന്താരാഷ്‌ട്ര സമ്മേളനത്തിൽ യു പിയെ ഇസ്‌റാഈൽ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
2014-ൽ മോദിസർക്കാർ അധികാരത്തിൽ വന്നതോടെയാണ് ഇന്ത്യ-ഇസ്‌റായിൽ ബന്ധം തന്ത്രപരമായ സഖ്യത്തിലേക്ക് വളർന്നത്. അതുവരെ ഫലസ്‌തീൻ ജനതയോട് ചേർന്ന് നിന്നതായിരുന്നു ഇന്ത്യൻ നിലപാട്. എന്നാൽ, 2014 ശേഷം ഇസ്‌റായിലിന്റെ മനുഷ്യാവകാശലംഘനങ്ങളെ അപലപിക്കുന്ന ആറ് യു.എൻ. പ്രമേയങ്ങളുടെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നതും ഇന്ത്യയുടെ നയം മാറ്റത്തിന്റെ ഭാഗമായിരുന്നു. തുടർന്ന് മോദി ഇസ്‌റാഈൽ സന്ദർശിക്കുകയും ചെയ്‌തിരുന്നു. ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. കഴിഞ്ഞ വർഷം ഇസ്‌റാഈൽ പ്രധാനമന്ത്രി ഇന്ത്യയിൽ നടത്തിയ സന്ദർശനത്തിൽ സാങ്കേതികവിദ്യ, കൃഷി തുടങ്ങി നിരവധി മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനാണ് തന്റെ സന്ദര്‍ശനമെന്നു വ്യക്തമാക്കിയിരുന്നു. ഇന്ത്യ-ഇസ്രായില്‍ ബന്ധം സ്വര്‍ഗത്തില്‍ നടന്ന വിവാഹമാണെന്നും നെതന്യാഹു പറഞ്ഞിരുന്നു