Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മിനായില്‍ ചൂട് കുറയും, റോഡുകൾക്ക് പുതിയ നിറം

ചൂട് കുറക്കുന്നതിന് മിനായിൽ പരീക്ഷണാർഥം നിറം മാറ്റിയ റോഡ് 

മക്ക- ചൂട് കുറച്ച് തീർഥാടകർക്ക് ആശ്വാസമേകുന്നതിന് മിനായിലെ റോഡുകൾക്ക് പുതിയ നിറം നൽകുന്ന പദ്ധതിയുടെ ആദ്യ ഘട്ടം മക്ക നഗരസഭ പൂർത്തിയാക്കി. ആദ്യ ഘട്ടത്തിൽ മിനായിൽ ജംറ കോംപ്ലക്‌സിലേക്കുള്ള കാൽനട യാത്രക്കാർക്കുള്ള റോഡിനാണ് പുതിയ നിറം നൽകിയിരിക്കുന്നത്. ആകെ 3500 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള റോഡിന് പുതിയ നിറം നൽകിയിട്ടുണ്ട്. 
ജപ്പാനിലെ സുമിട്ടോമൊ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്ന് മക്ക നഗരസഭക്കു കീഴിലെ പുണ്യസ്ഥലങ്ങളിലെ പദ്ധതികാര്യ വിഭാഗം മേധാവി എൻജിനീയർ അഹ്മദ് മുൻഷി പറഞ്ഞു. 
പരീക്ഷണാർഥം അൽശുഅയ്‌ബൈൻ ഏരിയയിലെ റോഡിനാണ് പുതിയ നിറം നൽകിയിരിക്കുന്നത്. വിജയകരമാണെന്ന് കണ്ടെത്തിയാൽ ജംറ കോംപ്ലക്‌സിന്റെ മുറ്റങ്ങളിലും പുണ്യസ്ഥലങ്ങളിലെ മറ്റു റോഡുകളിലും പദ്ധതി നടപ്പാക്കും. താപനില 15 മുതൽ 20 ശതമാനം വരെ കുറക്കുന്നതിന് പദ്ധതി സഹായിക്കും. റോഡിൽ ടാറിംഗിന് താഴെ സ്ഥാപിച്ച സെൻസറുകൾ വഴി ഓരോ പത്തു സെക്കന്റിലും താപനില രജിസ്റ്റർ ചെയ്യും. പുതിയ പദ്ധതിയെ കുറിച്ച തീർഥാടകരുടെ സംതൃപ്തി അളക്കുന്നതിന് ഹാജിമാർക്കിടയിൽ അഭിപ്രായ സർവേ നടത്തും. പരീക്ഷണ പദ്ധതിയെ കുറിച്ചും ഭാവിയിൽ പദ്ധതി വ്യാപിക്കുന്നതിനെ കുറിച്ചും പദ്ധതി നടപ്പാക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ നിർണയിക്കുന്നതിനെ കുറിച്ചും പഠനം നടത്തുന്നതിന് കിംഗ് സൽമാൻ ഹജ്, ഉംറ റിസേർച്ച് ഇൻസ്റ്റിറ്റിയൂട്ടുമായി മക്ക നഗരസഭ ഏകോപനം നടത്തിയിട്ടുണ്ടെന്നും എൻജിനീയർ അഹ്മദ് മുൻഷി പറഞ്ഞു. 

 

 

Latest News